ഡല്‍ഹി (www.evisionnews.co) ഡൽഹില്‍ വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ 21 പേരും ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ഒരാളും മരിച്ചു. കലാപം തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം കേന്ദ്രം തള്ളി. ഡൽഹിയിലെ സ്ഥിതി ആശങ്കാജനകമെന്നും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു കെജ്‍രിവാള്‍ നേരത്തെ അറിയിച്ചത്. തുടര്‍ന്ന് സൈന്യത്തെ വിളിക്കണമെന്നും കേന്ദ്രത്തോട് കെജ്‍രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments