കാസര്‍കോട് (www.evisionnews.co): ചെമ്മനാട് കൊമ്പനടുക്കത്ത് 55കാരിയെ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് തട്ടുകട നടത്തുന്ന യൂസുഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 12മണിയോടെ ശബ്ദംകേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് വീട്ടിനകത്ത് കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടില്‍ കലഹം ഉണ്ടായതായി പരിസരവാസികള്‍ പറയുന്നു. സംഭവ സമയം മറിയുമ്മയുടെ ഭര്‍ത്താവ് യൂസുഫ് വീട്ടിലുണ്ടായിരുന്നില്ല. മറിയുമ്മയും ഭര്‍ത്താവും ഉടന്‍ വീട്ടില്‍ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൈയ്യേറ്റമെന്നും സഫറുല്ല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ട മറിയുമ്മയെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മയ്യിത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചെമ്മനാട് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഗള്‍ഫിലുള്ള അറഫാത്താണ് മറ്റൊരു മകന്‍. സഫറുല്ല കുടുംബ സമേതം മറ്റൊരു വീട്ടിലാണ് താമസം. പൈവളികെ ഉമ്മര്‍- ആഇശ ദമ്പതികളുടെ മകളാണ് മറിയുമ്മ.
Post a Comment
0 Comments