ദേശീയം (www.evisionnews.co): ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ രണ്ടാം തവണയും അക്രമമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് (ഡിസിപി) പരിക്കേല്‍ക്കുകയും ചെയ്തു. വിവാദമായ പൗരത്വ നിയമത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം കല്ലെറിയുകയും വാഹനങ്ങളും കടകളും കത്തിക്കുകയും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് വരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത്. ശനിയാഴ്ച രാത്രി മുതല്‍ ആയിരത്തിലധികം സ്ത്രീകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായ പ്രതിഷേധത്തില്‍ ഒത്തുകൂടിയിരുന്നു എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജാഫ്രാബാദിന് സമീപം ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു.
Post a Comment
0 Comments