കാസര്‍കോട് (www.evisionnews.co): കര്‍ണാടക ബാരിക്ക ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പൈവളിഗെ സ്വദേശിയും മീപ്പുഗിരിയില്‍ താമസക്കാരനുമായ ആനന്ദ (45)ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആനന്ദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി മീപ്പുഗിരിയിലാണ് ആനന്ദയും കുടുംബവും താമസം. പരേതനായ കുറുവ- കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. ഏക മകള്‍ ദിവ്യശ്രീ.
Post a Comment
0 Comments