കാസര്‍കോട് (www.evisionnews.co): സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് നീതി നിഷേധത്തിന്റെ പത്ത് ആണ്ട് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും പ്രാര്‍ത്ഥന സദസും സംഘടിപ്പിക്കും. വൈകിട്ട് നാലുമണിക്ക് ചെമ്പരിക്ക മഖാം പരിസരത്ത് പ്രാര്‍ത്ഥനാ സംഗമത്തിന് എംഎസ് മദനി തങ്ങള്‍ നേതൃത്വം നല്‍കും.
മുന്‍ധാരണയനുസരിച്ചുള്ള സിബിഐയുടെ അന്വേഷണം തികച്ചും പ്രഹസനമാണെന്നും ഖാസിയുടെ മക്കളോടു പോലും മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നിലപാട് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വേണ്ടിയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ നൂറോളം ഹാഫിളീങ്ങളുടെ നേത്യത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന സംഗമത്തില്‍ മുഴുവന്‍ സി.എം ഉസ്താദ് സ്‌നേഹിക്കളും പ്രസ്ഥാന ബന്ധുക്കളും സംബന്ദിക്കണമെന്ന് പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ അറിയിച്ചു.
Post a Comment
0 Comments