Type Here to Get Search Results !

Bottom Ad

ജാമിയ മിലിയക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്: അജ്ഞാത സംഘം രക്ഷപ്പെട്ടു


ദേശീയം (www.evisionnews.co): ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചനയെന്ന് വാര്‍ത്ത ഏജന്‍സി പിടിഐ ട്വീറ്റ് ചെയ്തു. 

ജാമിയയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവയ്പ് നടന്നത്. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നതാണ് ആവശ്യം. അതേസമയം, ദില്ലി ഷഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദില്ലി സാകേത് കോടതിയാണ് പ്രതി കപില്‍ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു. 

ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്. പ്രതി ആകാശത്തേക്ക് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് വ്യക്താമാക്കിയിരുന്നു. ഇയാളുടെ തോക്കും പോലീസ് പിടിച്ചെടുത്തിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad