ബന്തടുക്ക (www.evisionnews.co): ഏണിയാടി മഖാം ഉറൂസ് വ്യാഴാഴ്ച മുതല്‍ 20വരെ നടക്കും. രാവിലെ 10ന് മഖാം സിയാറത്ത്. 10.30ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തും. വൈകീട്ട് 7.30ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി അധ്യക്ഷത വഹിക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഭാഷണം നടത്തും.
15ന് വൈകിട്ട് ഏഴിന് ജുമാ മസ്ജിദ് അങ്കണത്തില്‍ കൂട്ടപ്രാര്‍ത്ഥന നടക്കും. 17ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന മൗലിദ് മജ്ലിസിന് മുഹമ്മദ് സാലിം അല്‍ ബുഖാരി നേതൃത്വം നല്‍കും. വൈകിട്ട് 7.30ന് നടക്കുന്ന ദുആ മജ്ലിസിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. 19ന് വൈകിട്ട് 7.30ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
20ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ആത്മീയ സംഗമത്തില്‍ ഫസല്‍ കോയമ്മ അല്‍ ബുഖാരി നേതൃത്വം നല്‍കും. തുടര്‍ന്ന് മൗലിദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും. ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഹമ്മദ് സാലിം അല്‍ ബുഖാരി തങ്ങള്‍, അബ്ദുല്‍ കരീം സഅദി, പി.മുഹമ്മദ് കുഞ്ഞി ഹാജി, എ.ബി അഹമ്മദ്, എം.കെ മുഹമ്മദ് ഹാജി, എ.ബി ശാഫി, മുഹമ്മദ് കുഞ്ഞി, ലത്തീഫ് മൂല സംബന്ധിച്ചു.
Post a Comment
0 Comments