ദേശീയം (www.evisionnews.co): ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ മരണം ഏഴായി. 105 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനാണ്. ആറ് നാട്ടുകാരാണ് മരിച്ചത്. പലയിടത്തും പൊലീസിന്റെ എണ്ണം കുറവാണ്. ഒരു നടപടിയും കൃത്യമായി പോലീസിന് എടുക്കാനാകുന്നില്ല. മുകളില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല.പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി വിവരങ്ങള്‍ ലഭിക്കുന്നു.
പോലീസുമായി ചേര്‍ന്ന് സമാധാനമാര്‍ച്ച് നടത്തണമെന്ന് ആവശ്യപ്പെടുന്നു. രണ്ടു മതവിഭാഗങ്ങളിലുള്ളവരെയും ചേര്‍ത്ത് സമാധാന യോഗങ്ങള്‍ വിളിക്കണം. 12മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച യോഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദില്ലി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും മറ്റ് മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
Post a Comment
0 Comments