ദേശീയം (www.evisionnews.co): വൈറസ് ബാധയെ തുടര്‍ന്ന ആയിരക്കണക്കിന് ബ്രോയ്ലര്‍ കോഴികള്‍ ചത്തൊടുങ്ങി. ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് വ്യാപകമായി കോഴികള്‍ ചത്തത്. വെരി വൈറുലന്റ് ന്യൂകാസില്‍ ഡിസീസ് (വി.വി.എന്‍.ഡി) എന്ന വൈറസാണ് രോഗബാധക്ക് കാരണമായത്.
കൂട്ടമായ ചത്തൊടുങ്ങലിനെ തുടര്‍ന്ന് ജില്ലകളിലെ ഭീമാവരം, തണുക്കു പ്രദേശങ്ങളില്‍ കോഴി വില്‍പന നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസമായി ഈ പ്രദേശത്ത് കോഴിയിറച്ചി വില്‍പന പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. അതേസമയം ഇതേ വൈറസ് ബാധ മൂലം കോഴികള്‍ ചത്ത നിഡാഡാവോലെയില്‍ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
Post a Comment
0 Comments