Type Here to Get Search Results !

Bottom Ad

ഇമാമ വായന പദ്ധതി: വിജയിക്ക് സ്വര്‍ണനാണയം സമ്മാനിച്ചു

Top Post Ad


ചെര്‍ക്കള (www.evisionnews.co): ഇമാമ വായന പദ്ധതിയുടെ ഭാഗമായി ചെര്‍ക്കള മഹല്ലില്‍ സംഘടിപ്പിച്ച മത്സരപ്പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മറിയം ഉള്ളാട്ടിലിന് ഗോള്‍ഡ് കോയിന്‍ സമ്മാനിച്ചു. വനിതകള്‍ക്കിടയില്‍ വായന സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിക്കുന്ന നൂതന പദ്ധതിയാണ് വായന പദ്ധതി. രണ്ട് മാസത്തിലൊരിക്കല്‍ പുസ്തകവിതരണം നടത്തുകയും അതിനെ അടിസ്ഥാനപ്പെടുത്തി പരീക്ഷനടത്തുകയുമാണ് ചെയ്യുന്നത്. പത്തോളം പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നു. 

Below Post Ad

Post a Comment

0 Comments