കാസര്‍കോട് (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിച്ചുവീണ് മധ്യവയസ്‌കന് ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി 9.20മണിയോടെ ദേശീയപാതയില്‍ നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടക ഹുബ്ബള്ളി സ്വദേശി ഗൗഡപ്പ (45)യ്ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഗൗഡപ്പയെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗൗഡപ്പയുടെ ദേഹത്തേക്ക് പിന്നാലെ വന്ന കാറും ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലഗുരുതരമയാതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
Post a Comment
0 Comments