ദേശീയം (www.evisionnews.co): വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അദ്ധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി. ഉടന്‍ തന്നെ പണം കെട്ടിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലുള്ള മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശിക ആയിരുന്നു. തുടര്‍ന്നാണ് നടപടി. ഇത് ഒരു സാധാരണ നടപടി മാത്രമാണ് എന്നാണ് ഇതു സംബന്ധിച്ചുളള ചോദ്യത്തിന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഉടനെ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതില്‍ യാതൊരുവിധ രാഷ്ട്രീയവും ഇല്ലെന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്‍ തുക കുടിശ്ശികയായതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി.
Post a Comment
0 Comments