കാസര്‍കോട് (www.evisionnews.co): ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പ്പടെ അഞ്ചുപേര്‍ അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശി ഷീന്‍, കണ്ണൂര്‍ സ്വദേശികളായ ജിനോ, ജോസ്, അലക്സ്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനവും ചന്ദനമുട്ടികളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി ഗുളിക്കടവ് കാരറയില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചു മാറ്റി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്.
Post a Comment
0 Comments