Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം താലൂക്കാസ്പത്രി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണം: എംസി ഖമറുദ്ദീന്‍ എംഎല്‍എ

ഉപ്പള (www.evisionnews.co): മംഗല്‍പ്പാടി നയാബസാറിലെ താലൂക്കാസ്പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആസ്പത്രി വളപ്പില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ പുതിയ കെട്ടിടം പണിയണമെന്ന് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കിഫ്ബി അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. 

മറ്റു ജില്ലകളില്‍ പല ആസ്പത്രികളും കിഫ്ബി ഏറ്റെടുത്ത് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലയില്‍ ഒരു ആസ്പത്രി പോലും കിഫ്ബിയുടെ കീഴിലില്ലാത്തതിനാല്‍ മംഗല്‍പാടിയിലെ താലൂക് ആസ്പത്രി ഏറ്റെടുത്ത് കാന്‍സര്‍ നിര്‍ണയത്തിനുള്ള സെന്ററും ഡയാലിസിസടക്കം എല്ലാവിധ സൗകര്യങ്ങളടങ്ങിയ ബഹുനില കെട്ടിടം പണിയുന്നതിന് കിഫ്ബി മുന്‍കയ്യെടുക്കണമെന്ന് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തി. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.

മണ്ഡലത്തില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന പത്തോളം പദ്ധതികളുടെ അവലോകനം നടത്തുകയും ഇതിന് പുറമെ മണ്ഡലത്തില്‍ കൂടി കടന്നുപോവുന്ന മലയോര ഹൈവയുടെ നിര്‍മാണത്തെ കുറിച്ചും മണ്ഡലത്തില്‍ വിവിധ സ്‌കൂളുകളില്‍ നടന്നുവരുന്ന കിഫ്ബി പ്രോജക്ടിന്റെ തല്‍സ്ഥിതിയും യോഗത്തില്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. താലൂക്കുമായി ബന്ധപ്പെട്ടു നിര്‍മിക്കേണ്ട താലൂക്ക് ഓഫീസ് സമുച്ചയം,ആര്‍.ടി.ഒ ഓഫീസടക്കമുള്ളവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കേണ്ടതിന്റെ പ്രധാന്യം എംഎല്‍എ മന്ത്രിയെ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad