ജിദ്ദ (www.evisionnews.co): നിരവധി യാത്രക്കാരുള്ള മഞ്ചേശ്വരം കാസര്‍കോട് മേഖലയില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് നിവേദനം നല്‍കാന്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ ഏല്‍പ്പിച്ചു. നിവേദനം വകുപ്പ് മന്ത്രിക്ക് കൈമാറി വേണ്ട നടപടിക്രമങ്ങള്‍ക്ക് ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ഹസന്‍ ബത്തേരി, ഹിറ്റാച്ചി അബ്ദുള്ള, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ഷഫീര്‍ തൃക്കരിപ്പൂര്‍, കാദര്‍ ചെര്‍ക്കള, യാസീന്‍ ചിത്താരി, അസീസ് ഉളുവാര്‍, എഞ്ചിനീയര്‍ ഹമീദ്, ബഷീര്‍ ബായാര്‍, നജീബ്, അസീസ് ഉപ്പള, അഷറഫ് പാക്യാര സംസാരിച്ചു. എംഎല്‍എ ആയതിന് ശേഷം ആദ്യമായി ജിദ്ദയില്‍ എത്തിയതായിരുന്നു എംസി ഖമറുദ്ദീന്‍
.
Post a Comment
0 Comments