Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി നിയമം: കൊണ്ടോട്ടിയില്‍ ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ബിജെപി വിട്ടു


(www.evisionnews.co) കേന്ദ്ര സർ​ക്കാരിന്റെ പൗ​ര​ത്വ​ നിയമ ​ഭേ​ദ​ഗ​തിയി​ൽ പ്ര​തി​ഷേ​ധി​ച്ച് മലപ്പുറം കൊണ്ടോട്ടിയിൽ ദ​ലി​ത് കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പിയിൽ നിന്ന് രാജിവച്ചു. കിഴിശ്ശേരി പു​ല്ല​ഞ്ചേ​രി ക​ള​ത്തി​ങ്ങ​ൽ കോ​ള​നി​യി​ലെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് രാ​ജി​​വെച്ചതായി കാ​ണി​ച്ച്, കോ​ള​നി കു​ടും​ബ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ൻ, എം. ​ജ​യേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി ജി​ല്ല സെ​ക്ര​ട്ട​റി ര​വി തേ​ല​ത്തി​ന് ക​ത്ത് ന​ൽ​കി​യ​ത്.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 15 ന് രാജിവെച്ചവരുടെ പ്രത്യേകയോഗവും ചേരുന്നുണ്ട്. മ​ത​ത്തി‍െൻെറ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന​തി​നോ​ട് യോജിക്കാനാകില്ലെന്നും ഇ​തി​നാ​ലാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ക്കുന്നതെന്നും ക​മ്മി​റ്റി​യം​ഗം എം. ​ജ​യേ​ഷ് പ​റ​ഞ്ഞു. 

 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൂ​ട്ട​ത്തോ​ടെ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​വ​രാ​ണ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ. അ​തേ​സ​മ​യം, കോ​ള​നി​വാ​സി​ക​ളു​ടെ ക​ത്ത് ല​ഭി​ച്ചെ​ന്നും രാ​ജി​വെക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി രവി തേ​ല​ത്ത് പ​റ​ഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad