ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമാ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി ഏകീകൃത സിവില്‍ കോഡിനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ ബിജെപി നിര്‍ദേശിച്ച് വിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബിജെപി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപി നല്‍കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ സൂചനകള്‍ ആം ആദ്മിക്കെതിരേ ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ്. ആപ്പിന്റെ ഓഫീസില്‍ എത്തിയ കെജ്രിവാള്‍ പ്രതികരണം പിന്നീടത്തേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തേ ബിജെപി കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ബിജെപിയ്ക്ക് ഭരണം നഷ്ടമായത്. കേന്ദ്ര സര്‍ക്കാരിന് തൊട്ടു കീഴിലുള്ള ഡല്‍ഹിയില്‍ പോലും ബിജെപിയ്ക്ക് ഗ്രിപ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണം തുടരുന്നതിന്റെ സൂചനയാണ് ആദ്യം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും നല്‍കുന്നത്.
Post a Comment
0 Comments