ദേശീയം (www.evisionnews.co): കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1486 ആയി ഉയര്‍ന്നു. വൈറസ് ബാധയില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1483ല്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രമായി ചൈനയില്‍ 116 പേര്‍ മരിച്ചു.
അതേസമയം 4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ പല ആശുപത്രികളിലായി ചികിത്സയിലുണ്ട്. അതിനിടെ, ഇന്നലെ വൈറസ് ബാധയെ തുടര്‍ന്ന് 80കാരി ജപ്പാനില്‍ മരിച്ചിരുന്നു. ജപ്പാന്‍ കൂടാതെ ഹോങ്കോങ്, ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments