Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം

കേരളം (www.evisionnews.co): സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിന് എതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ടുമാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ സമിതികള്‍ തീരുമാനിച്ചത്. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ .കെ .സി .എച്ച് .എം .എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറല്‍ സെക്രട്ടറി എ .കെ സജീവ്, എന്‍ ഡി എല്‍ എഫ് സെക്രട്ടറി അഡ്വ. പി .ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ. പി. എം. എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad