ദേശീയം (www.evisionnews.co): ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ കടുത്ത മാന്ദ്യം പുതിയ വര്‍ഷത്തിലും തുടര്‍ക്കഥയാവുന്നു. ജനുവരി മാസത്ത വില്‍പ്പനയുടെ കണക്കുകള്‍ സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്റ്ററേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ കാറുകളുടെ വില്‍പ്പന 8.1 ശതമാനം കുറഞ്ഞു. 164,793 കാറുകളാണ് കഴിഞ്ഞ മാസം വില്‍പനയായത്. കഴിഞ്ഞ ജനുവരിയില്‍ ഇത് 179,324 യൂണിറ്റായിരുന്നു. മോട്ടോര്‍ സൈക്കിളുകളുടെ കാര്യത്തില്‍ സ്ഥിതി കുറേക്കൂടി പരിതാപകരമാണ്. 15.17 ശതമാനം ഇടിവ്. മൊത്തം വില്‍പ്പന 871,886 ആയി താഴ്ന്നു. 2019 ജനുവരിയില്‍ ഇത് 10.27 ലക്ഷം യൂണിറ്റായിരുന്നു.
പാസഞ്ചര്‍ വാഹനങ്ങളുടെ ജനുവരി മാസത്തെ വില്‍പ്പന 6.2 ശതമാനം കുറഞ്ഞു. 262,714 യൂണിറ്റുകളാണ് വിറ്റത് . കഴിഞ്ഞ ജനുവരിയില്‍ 280,091 വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ വില്പനയായത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന 75289 യൂണിറ്റായി കുറഞ്ഞു. 14.04 ശതമാനം ഇടിവ്. എല്ലാ വിഭാഗങ്ങളിലെയും വാഹനങ്ങളുടെ വില്പനയില്‍ രേഖപ്പെടുത്തിയത് 13.83 ശതമാനം ഇടിവാണ്. 20,19,253 യൂണിറ്റില്‍ നിന്ന് വില്‍പ്പന 17,39,975 യൂണിറ്റായി കുറഞ്ഞതായി വില്‍പ്പനയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മാസമായി തുടര്‍ച്ചയായി വാഹന വില്‍പ്പന താഴ്ന്ന സ്ഥിതിയാണ്.
Post a Comment
0 Comments