Type Here to Get Search Results !

Bottom Ad

കൊറോണ: 106പേര്‍ ജില്ലയില്‍ നീരിക്ഷണത്തില്‍, പുതിയ കേസുകളില്ല

കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസുമായി ബന്ധപ്പെട്ട് 106പേരാണ് ജില്ലയില്‍ നീരിക്ഷണത്തി ലുള്ളതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. നീരീക്ഷണത്തിലുള്ളവര്‍ 106പേരാണ്. ഇതില്‍ 105പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ്. നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്നും വന്നവര്‍ കൂടാതെകൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂര്‍ മലേഷ്യ തായ്ലന്‍ഡ് ഹോങ്കോങ് ഫിലിപ്പീന്‍സ്യുഎഇ തുടങ്ങി രാജ്യങ്ങളിലും നിന്നുംവരുന്ന വരെ കൂടി നിരീക്ഷണ വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.പുതിയതായി നാലു സാമ്പിള്‍ അയച്ചതില്‍ നാലുപേരുടെ സാമ്പിള്‍ റിസള്‍ട്ട് വരേണ്ടതുണ്ട്. ജില്ലയില്‍ ഇതു വരെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ നിലതൃപ്തികരമാണ്

ജില്ലയില്‍ ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു . ഹൊസ്ദുര്‍ഗ് ജില്ലാ സബ് ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കു ഡോ രജിത് കൃഷണ കൊറോണ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നല്‍കി അതോടൊപ്പം ജില്ലയിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍ മാര്‍ക്കും കൊറോണ വൈറസും വ്യക്തിസുരക്ഷാ മാര്‍ഗങ്ങളെ സംബന്ധിച്ചും ബോധവത്കരണ ക്ലാസും പരിശീലനവും നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫെറന്‍സ് ഹാളില്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ മനോജ് എ ടി യുടെ നേത്ത്ര്ഥത്തില്‍ കൊറോണ ബോധവത്കരണ ക്ലാസ് നല്‍കി. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിത പെടുത്തേണ്ടതുണ്ടെന്നും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad