കുമ്പള (www.evisionnews.co): ഐഎംഎഫ് സൊസൈറ്റിയുടെ കീഴിലുള്ളതും ജില്ലയിലെ ആദ്യത്തെ ബയോ ഫ്ളോക് സംവിധാനത്തില്‍ വളര്‍ത്തപ്പെട്ടതുമായ മത്സ്യങ്ങളുടെ ആദ്യത്തെവിളവെടുപ്പും വിപണന മേളയും ശനിയാഴ്ച രാവിലെ നടത്തപ്പെടും.
പുത്തിഗെ പഞ്ചായത്തിലെ കന്തല്‍- മണിയംപാറയിലുള്ള കുഞ്ഞടുക്കം ഫാമിലാണ് ഈ ന്യൂതന ടെക്നോളജി ഉപയോഗിച്ചുള്ള കൃഷി നടത്തിയിട്ടുള്ളത്.
ശനിയാഴ്ച്ച രാവിലെ 9:30ന് ഫാമില്‍ നടക്കുന്ന പരിപാടിയില്‍ ഐ എം എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെസ്റ്റിന്‍ ജോസ് സ്വാഗത ഭാഷണം നടത്തും. പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് അദ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി പി സതീശന്‍ ഉദ്ഘാടനം ചെയ്യും. നഫീസത്ത് അന്‍സീന, രവി ചന്ദ്രന്‍, ടി എം അലി, ഡി എച്ച് എ റഹ്മാന്‍, ഹസനുല്‍ ബന്ന കെ എസ്, ആസിഫ് കന്തല്‍, അബേല ഡിസൂസ, ഹരിനാഥ് ഷെട്ടി, അസ്ലം കുഞ്ഞെടുക്കം എന്നിവര്‍ സംബന്ധിക്കും.
Post a Comment
0 Comments