കാസര്‍കോട് (www.evisionnews.co): എക്സൈസ് സംഘം പിന്തുടരുന്നതിനിടെ ബൈക്ക് മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബെദ്രടുക്ക രാംനഗര്‍ എസ്.സി കോളനിയിലെ നവീന്‍ (40) ആണ് മരിച്ചത്. ഒമ്പതിന് രാത്രി ബന്തിയോടിന് സമീപം ചേവാറിലായിരുന്നു സംഭവം.
അപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന് 76 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടിച്ചിരുന്നു. സംഭവത്തില്‍ നവീനിനെതിരെ കുമ്പള എക്സൈസ് കേസെടുത്തിരുന്നു. കുമാര- ലക്ഷ്മി ദമ്പതികളുടെ മകനാണ് നവീന്‍. ഭാര്യ: ഗീത. മക്കള്‍: നവ്യ, നവനീത്, നമിത്. സഹോദരങ്ങള്‍: രത്തന്‍, പ്രമീള, പ്രശാന്തി, രാജരത്ന.
Post a Comment
0 Comments