കാസര്‍കോട് (www.evisionnews.co): കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 17മത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മലപ്പുറം ഒന്നാം സ്ഥാനത്തും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പാലക്കാട് ഒന്നാം സ്ഥാനവും കോടിക്കോട് രണ്ടാം സ്ഥാനവും കാസര്‍കോട് മൂന്നാം സ്ഥാനവും നേടി. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പാലക്കാട് ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന യോഗം സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷയുടെ അധ്യക്ഷതയില്‍ എംസി ഖമറുദ്ധീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, കെബിഎം ഷരീഫ്, ഷാഫി കട്ടക്കാല്‍, കെജി മാധവന്‍, കെവി അപ്പു, ഷംസുദ്ധീന്‍ ചെമ്പിരിക്ക, മനോജ് പള്ളിക്കര, എആര്‍ ഷരീഫ്, ഇകെ ഹബീബ്, മുഹമ്മദ് കോടിയില്‍, അബ്ദുല്‍ റഹിമാന്‍ പാലക്കുന്ന്, മഞ്ചുകുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments