കേരളം (www.evisionnews.co): കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും യുഡിഎഫ് കൂട്ടു ചേരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. 'കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോയതിനാലാണ് വര്‍ഗീയ ശക്തികളുമായി യു.ഡി.എഫ് കൂട്ടുകൂടുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച നിലയിവെത്തിയെന്നും' പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ജസ്റ്റിസ് കമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഒരു മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Post a Comment
0 Comments