കാസര്‍കോട് (www.evisionnews.co): ഡിപാര്‍ട്ട്മെന്റല്‍ ഫിസികല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (ഡി.പി.ഇ.ടി.എ) സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ 29 വരെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്ന് രാവിലെ ജനറല്‍ കൗണ്‍സിലും നാളെ പ്രതിനിധി സമ്മേളനവും നടക്കും. 29ന് 10.30ന് ജനറല്‍ കണ്‍വെന്‍ഷന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. ജില്ലയിലെ എംഎല്‍എമാര്‍ സംബന്ധിക്കും.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന കായിക അധ്യാപകരെയും ജില്ലയില്‍ നിന്നും വിരമിച്ച പൂര്‍വ്വ കായിക അധ്യാപകരെയും പരിപാടിയില്‍ ആദരിക്കും. 'ആരോഗ്യ കായിക വിദ്യാഭ്യാസം വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ കായിക വിദ്യാഭ്യാസ സെമിനാര്‍ നടക്കും.
കായിക അധ്യാപകരുടെ ചട്ടപ്പടി സമരമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനത്തെ കായിക കേരളം ഏറെ പ്രതീക്ഷയോടെ ആണ് നോക്കികാണുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതിഭാരവാഹികളായ കെ.എം ബല്ലാല്‍, കെ. വിജയകൃഷ്ണന്‍, കെ. സൂര്യനാരായണ ഭട്ട്, ഡോ. കെ. അശോകന്‍, എം.എ മുഹമ്മദ് ഷരീഫ് സംബന്ധിച്ചു.
Post a Comment
0 Comments