മഞ്ചേശ്വരം (www.evisionnews.co): ബൈക്കില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. എക്സൈസ് സംഘത്തെ കണ്ട യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ മഞ്ചേശ്വരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സച്ചിദാനന്ദനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് തലപ്പാടി ഭാഗത്ത് നിന്ന് യുവാവ് മദ്യവുമായി ബൈക്കിലെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണ്.
Post a Comment
0 Comments