ദേശീയം (www.evisionnews.co): കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ നടത്തിയ ഗോമൂത്ര പഠനം പരാജയം. ശാസ്ത്രകാരന്മാര്‍ വിസമ്മതം അറിയിച്ചതോടെയാണ് ഗവേഷണം പരാജയപ്പെട്ടത്. ഗോമൂത്രത്തില്‍ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ലെന്നും പഠനത്തില്‍ കഴമ്പില്ലെന്നുമാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ഇക്കാര്യം ഇവര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സ്വദേശികളായ പശുക്കളില്‍ നിന്നുള്ള മൂത്രത്തിന്റെ ഗുണഗണങ്ങള്‍ കണ്ടെത്താനായിരുന്നു പഠനം. ഫെബ്രുവരി 17ന് ഗവേഷണം തുടങ്ങാനായിരുന്നു പദ്ധതി. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തു. എന്നാല്‍ പഠനത്തോട് ഇവര്‍ മുഖം തിരിച്ചു.
Post a Comment
0 Comments