കാസര്‍കോട് (www.evisionnews.co): അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. ജയചന്ദ്രന്‍ മുഖ്യാതിഥിയായി സംസാരിച്ചു. സംഘം ഭരണസമിതി അംഗം പി രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. ഇന്‍സ്പെക്ടര്‍ കെ. സുഗതന്‍, ഭരണസമിതി അംഗങ്ങളായ കെഎം ബഷീര്‍, ഹാഷിം കടവത്ത്, മാധവന്‍ ടികെ, സഫിയ സംസാരിച്ചു. സെക്രട്ടറി കെവി സജേഷ് സ്വാഗതവും സഹീര്‍ ആസിഫ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments