Type Here to Get Search Results !

Bottom Ad

ഷാഹിന്‍ബാഗ് പ്രക്ഷോഭത്തില്‍ സുപ്രീം കോടതി: പൊതുവഴിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുവദിക്കില്ല


ന്യൂഡല്‍ഹി (www.evisionnews.co): പൊതുവഴിയില്‍ അനിശ്ചിതകാല പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി ഡല്‍ഹി സര്‍ക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി.

'കുറച്ച് കാലമായി പ്രതിഷേധം നടന്നുവരികയാണ്. പൊതുസ്ഥലത്ത് അനിശ്ചിത കാലത്തേക്ക് പ്രതിഷേധം നടത്താന്‍ കഴിയില്ല.' സുപ്രീംകോടതി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചശേഷം ഡിസംബര്‍ 15 മുതല്‍ ഷാഹീന്‍ബാഗ് അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധം ട്രാഫിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാമെന്ന് ചൂണ്ടികാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ വിഷയത്തില്‍ വാദം കേട്ട കോടതി ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad