കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ കേരളത്തെ നടുക്കിയ കൃപേഷ്, ശരത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇന്ന് ഒരു വര്‍ഷമാകുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കല്ല്യോട്ട് സി.പി.എം ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായത്. രാത്രി 7.30ഓടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞുനിര്‍ത്തി സിപിഎം നേതൃത്വത്തിന്റെ അറിവോടെ ക്രിമിനലുകള്‍ മൃഗീയമായി വെട്ടിനുറുക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പിതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വാഹനംതടഞ്ഞിട്ട് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയയില്‍ ഇന്ന് രക്തസാക്ഷി ദിനം ആചരിക്കും. രാവിലെ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മാതൃസംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുന്നിന് സ്മൃതിയാത്ര. നാലിന് അനുസ്മരണം കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോള്‍ സിബിഐയുടെ കയ്യിലാണ്. കൊലക്ക് പിന്നില്‍ വൈക്തി വൈരാഗ്യമാണെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നുമാണ് ആദ്യം പറഞ്ഞത്. സിപിഎമ്മിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീടുള്ള അന്വേഷണം സിപിഎം ജില്ലാ നേതാക്കളും എംഎല്‍എ ഉള്‍പ്പടെയുള്ളവരിലേക്ക് നീണ്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സിപിഎമ്മിന്റെ അറിവോടെയാണ് കൊലയെന്നതിലേക്ക് കാര്യങ്ങളെത്തി. ഒന്നാം പ്രതിയായി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ പ്രതിചേര്‍ക്കപ്പെട്ടു. കേസില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളുമായ പതിനാല് പേര്‍ പ്രതിചേര്‍ക്കപ്പെട്ടു.
ഒന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവായ പിതാംബരന് ശരത്‌ലാലിനോടും കൃപേഷിനോടും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ ഇത് ഹൈക്കോടതിയില്‍ ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ട് ഉത്തരവായി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് കേസ് കഴിഞ്ഞ മൂന്നു മാസമായി ഹൈക്കോടതിയില്‍ വിധിയാകാതെ കിടക്കുകയാണ്. ഇതിനെതിരെ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ വീണ്ടും റിവ്യു ഹരജി നല്‍കിയിരിക്കുകയാണ്.
Post a Comment
0 Comments