കാസര്‍കോട് (www.evisionnews.co): പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി അഞ്ചുവര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുറ്റിക്കോല്‍ ഞെരു ഹൗസിലെ മൊയ്തീന്‍ കുഞ്ഞിയെ (38) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലരമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2014 നവംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പട്ടിക വര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊയ്തീന്‍ കുഞ്ഞിക്കെതിരെ ബേഡകം പൊലീസാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നത്.
Post a Comment
0 Comments