ബോവിക്കാനം (www.evisionnews.co): രാജ്യത്തെ ബ്രിട്ടീഷ് ആധിപത്യ നാളുകളെ രാജ്യത്ത് തിരിച്ചുകൊണ്ടു വരാനാണ് നരേന്ദ്ര മോദി- അമിത്ഷാ ഫാസിസ്റ്റു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുള്ള. ജാതിയും മതവും തെരുവില്‍ ചര്‍ച്ചചെയ്യിച്ച് ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അധികാരം തുടരാമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യയിലെ ബഹുസ്വര ജനകൂട്ടായ്മയുടെ പ്രക്ഷോഭത്തിന് മുന്നില്‍ ഫാസിസ്റ്റുകള്‍ക്ക് അടിയറവ് പറയേണ്ടി വരുമെന്ന് അദ്േദഹം പറഞ്ഞു.
യൂത്ത് ലീഗ് ഷഹീന്‍ ബാഗ് സക്വയര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊവ്വലില്‍ യൂത്ത് ലീഗ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്് ഉനൈസ് മദനി നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ചാല്‍ക്കര, എംഎസ് മുഹമ്മദ് കുഞ്ഞി, എം. കുഞ്ഞമ്പു നമ്പ്യാര്‍, ടിഡി കബീര്‍, എബി ശാഫി, കെബി മുഹമ്മദ് കുഞ്ഞി, അശോകന്‍, എസ്എം മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കൂക്കള്‍ ബാലകൃഷ്ണന്‍, എംഎസ് ഷുക്കൂര്‍, മന്‍സൂര്‍ മല്ലത്ത്, ബാത്തിഷ പൊവ്വല്‍, എംബി ഷാനവാസ്, എം. അബ്ദുല്ലക്കുഞ്ഞി ഹാജി, ഷാഹിദ റാഷിദ്, ഖാദര്‍ ആലൂര്‍, ഷഫീഖ് മൈക്കുഴി സലാം മാങ്ങാട്, എപി ഹസൈനാര്‍, മൊട്ട അബ്ദുല്‍ ഖാദര്‍, ആസിയ ഹമീദ്, അനീസ മല്ലത്ത്, ഷംസീര്‍ മൂലടുക്കം, ബികെ ഹംസ, പിസി മഷൂദ്, പിഎന്‍ മന്‍സൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments