Type Here to Get Search Results !

Bottom Ad

പാസ്പോര്‍ട്ട് കേസ്: കോഴിക്കോട് ക്രൈംബ്രാഞ്ച് കാസര്‍കോട്ടെത്തി


കാസര്‍കോട് (www.evisionnews.co): വ്യാജ പാസ്പോര്‍ട്ട് കേസിലെ പ്രതികളെ തേടി കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് കാസര്‍കോട്ടെത്തി. ആറുപ്രതികളെ തേടിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് മൂന്നില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയത്. പ്രതികള്‍ നല്‍കിയ കാസര്‍കോട് ജില്ലയിലെ വിലാസങ്ങള്‍ വ്യാജമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ വിലാസങ്ങളില്‍ അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പത്രങ്ങള്‍ വഴി പ്രതികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍. ഫോട്ടോയില്‍ കാണുന്ന പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9946558069, 9497965160 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍-രണ്ട് അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad