ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ പശുക്കളെ കടത്തിയതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി സിന്ദ്വാലിയിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇസ്ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പശുക്കളെ കശാപ്പ് ചെയ്യാനുള്ള ആയുധം, തോക്ക്, വെടിയുണ്ട, മയക്കുമരുന്ന് കുത്തിവെയ്ക്കാനുള്ള സാമഗ്രികകള്‍ എന്നിവ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃതമായി കടത്തുകയായിരുന്ന രണ്ട് പശുക്കളെയും പോലീസ് രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഇസ്ലാമിനും ഷക്കീലിനും പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് മൂന്ന് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.
Post a Comment
0 Comments