Type Here to Get Search Results !

Bottom Ad

കൃപേഷ്- ശരത്‌ലാല്‍ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം 17ന്


കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്- ശരത്‌ലാലിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം 17ന് നടക്കും. രാവിലെ ഒമ്പതിന് കല്ല്യോട്ട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വൈകിട്ട് പെരിയയില്‍ അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എംപി, ഡീന്‍ കുര്യാക്കോസ് എം.പി, ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍, എംഎല്‍എമാരായ എന്‍എനെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, അഡ്വ. സികെ ശ്രീധരന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

രാവിലെ പത്തിന് പ്രാര്‍ത്ഥനാ സംഗമം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷത വഹിക്കും. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, ശ്രീകല, ഗീതാ നാരായണന്‍, തങ്കമണി സി. നായര്‍. ഉഷ ചന്ദ്രന്‍, കെ. ഉമാവതി, ജ്യോതി കെ. കല്ല്യോട്ട് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് മൂന്നിന് കല്ല്യോട്ട നിന്ന് സ്മൃതി യാത്ര തുടങ്ങും. 

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍വീട്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍, ടി. രാമകൃഷ്ണന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, അഡ്വ. എംകെ ബാബുരാജ്, രാജന്‍ പെരിയ, സാജിദ് മൗവ്വല്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad