കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ആരോഗ്യ വകുപ്പാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തെ മെഡിക്കല്‍ കോളജ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്ന് കാസര്‍കോട് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ആരോഗ്യ വകുപ്പാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഇതിനായി പ്രൊജക്ട് റിപ്പോര്‍ട്ടും മാസ്റ്റര്‍ പ്ലാനും കിഫ്ബി മാനദണ്ഡമനുസരിച്ച് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കകമാണ് ബജറ്റില്‍ ജില്ലയെ തഴഞ്ഞത്. ഇതിനെയാണ് എംഎല്‍എ നിയമസഭയില്‍ ചോദ്യം ചെയ്തത്.
കാസര്‍കോട് മെഡിക്കല്‍ കോളജിന് 2013ലാണ് തറക്കല്ലിട്ടത്. 288കോടി രൂപയാണ് അടങ്കല്‍ തുക. കാസര്‍കോട് പാക്കേജില്‍ നിന്നും അനുവദിച്ച 30കോടി വിനിയോഗിച്ച് അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചിട്ടുണ്ട്. നബാഡില്‍ നിന്നുള്ള 68 കോടി ഉപയോഗിച്ച് ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിക്കുകയാണ്. 29 കോടി കാസര്‍കോട് പാക്കേജില്‍ നിന്നും വീണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 240കോടി ഇനിയും ഉണ്ടെങ്കിലെ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ എന്ന് എംഎല്‍എ അറിയിച്ചു.
Post a Comment
0 Comments