Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ യുവതിയെ കൊലപ്പെടുത്തിയ കേസ്: സയനൈഡ് മോഹന് വീണ്ടും ജീവപര്യന്തം


മംഗളൂരു (www.evisionnews.co): കാസര്‍കോട് ബദിയടുക്കയിലെ 23കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പരമ്പര കൊലയാളി 'സയനൈഡ്' മോഹനെ മംഗളൂരുവില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആറാമത്തെ അഡീഷണല്‍ ജില്ലാ, സെഷന്‍സ് കോടതി ജഡ്ജി സയീദുന്നിസ തിങ്കളാഴ്ച മോഹന് ജീവപര്യന്തം തടവും 25,000രൂപ പിഴയും വിധിച്ചു. മറ്റ് കേസുകളിലെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി പറഞ്ഞു. 

പരമ്പര കൊലയാളിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 20 കൊലപാതക കേസുകളില്‍ 19-ാമത്തെ കേസാണിത്. ബലാല്‍സംഗത്തിന് മുമ്പ് അവരുമായി ചങ്ങാത്തം സ്ഥാപിച്ചതിന് ശേഷം സയനൈഡ് എന്ന മാരക വിഷം ഉപയോഗിച്ച് സ്ത്രീകളെ കൊല്ലുകയായിരുന്നു 'സയനൈഡ്' മോഹന്റെ രീതി.

നേരത്തെ അഞ്ച് കേസുകളില്‍ വധശിക്ഷയും മൂന്ന് കേസുകളില്‍ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി മാറ്റി. ഏറ്റവും പുതിയ കേസിലെ കുറ്റപത്രം അനുസരിച്ച് മംഗളൂരുവിലെ കാംപ്കോയുടെ ഒരു യൂണിറ്റില്‍ ജോലിക്ക് വരുന്നതിനിടെയാണ് മോഹന്‍ യുവതിയെ കണ്ടത്.

സുഹൃത്തുക്കളായ ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹന്‍ പറഞ്ഞു. 2006 ജനുവരി 3 ന് മോഹന്‍ യുവതിയെ മൈസൂരിലേക്ക് കൊണ്ടുപോയി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചു. മറ്റെല്ലാ കേസുകളിലെയും പോലെ, പിറ്റേന്ന് രാവിലെ മോഹന്‍ സ്ത്രീയോട് ആഭരണങ്ങള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടു. ഇരുവരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോയി, അവിടെവച്ച് ഗര്‍ഭനിരോധന ഗുളികയാണെന്ന് പറഞ്ഞ് സയനൈഡ് പുരട്ടിയ ഒരു ഗുളിക കഴിക്കാന്‍ കൊടുത്തു. കുളിമുറിയില്‍ വച്ച് ഗുളിക കഴിച്ച യുവതി കുഴഞ്ഞു വീണു ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad