കാസര്‍കോട് (www.evisionnews.co): പാചക വാതക വിലവര്‍ധനവിനെതിരെ കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, അഡ്വ. വിഎം മുനീര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എംഎ നജീബ്, ഹാഷിം ബംബ്രാണി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, നൈമുന്നീസ, സമീന മുജീബ്, മിസ്രിയ ഹമീദ്, സിയാന ഹനീഫ്, മുജീബ് കമ്പാര്‍, നൗഫല്‍ തായല്‍, മൊയ്തീന്‍ കുഞ്ഞി സിഎ നഗര്‍, റഹ്്മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, എംഎ ഖലീല്‍ മുട്ടത്തൊടി, ഹാരിസ് കിന്നിംഗാര്‍, ഷംസു കിന്നിംഗാര്‍, അജ്മല്‍ തളങ്കര, ഹഫീസ് ചൂരി, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, ഹാരിസ് തായല്‍, ലത്തീഫ് സിബി, ഫിറോസ് അടുക്കത്ത് ബയല്‍, ആര്‍കെ ബദ്‌റുദ്ദീന്‍, റഫീഖ് കേളോട്ട്, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ഇഖ്ബാല്‍ ചൂരി, ബഷീര്‍ കടവത്ത്, അനസ് കണ്ടത്തില്‍, റഷീദ് ഗസാലി, അഷ്‌റഫ് പെര്‍ള, സിദ്ദ ചെര്‍ക്കള, ഖലീല്‍ മാവിനക്കട്ട, ഫൈസല്‍ പൊടിപളളം, ശിഹാബ് പറക്കട്ട്, ഷാനവാസ് മാര്‍പ്പനടുക്ക പ്രസംഗിച്ചു.
Post a Comment
0 Comments