കുറ്റിക്കോല്‍ (www.evisionnews.co): മലയോരത്തെ പ്രധാന പാതയായ കുറ്റിക്കോല്‍- മാലക്കല്ല് റോഡിലെ കുറ്റിക്കോല്‍ മുതല്‍ പാലന്തടി വരെയുള്ള രണ്ടര കിലോമീറ്റര്‍ വീതി കൂട്ടി മെക്കാഡാം ചെയ്യുന്ന പ്രവൃത്തി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധം. മെക്കാഡാം ചെയ്യുന്നതിനായി ആദ്യം ചെയ്ത ടാറിംഗ് പല സ്ഥലങ്ങളിലും തകര്‍ന്നിരിക്കുകയാണ്. നിരവധി സ്ഥലത്ത് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്, ആദ്യം ചെയ്ത ടാറിംഗിന് ഇരുവശത്തുമായി ചെയ്യുന്ന കോണ്‍ക്രീറ്റ് ഇതുവരെയായി പൂര്‍ത്തിയായിട്ടില്ല. ഓവുചാല്‍ നിര്‍മിച്ച സ്ഥലങ്ങളിലും സ്ലാബ് പാകിയിട്ടില്ല. കാസര്‍കോടുള്ള അപ്‌സര ഗ്രൂപ്പാണ് കരാര്‍ ഏറ്റെടുത്തത്. ഈമഴക്കാലത്തിന് മുമ്പെങ്കിലും പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോഡിന് ഇരുവശവും കുത്തിയൊലിച്ച് പോകുമെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് മാര്‍ച്ച് മാസത്തിന് മുമ്പ് പണി പുനരാരംഭിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അത്തിയടുക്കം ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Post a Comment
0 Comments