കാഞ്ഞങ്ങാട് (www.evisionnews.co): നിരവധി യാത്രക്കാരുള്ള കാഞ്ഞങ്ങാട് മേഖലയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നല്‍കി.
നിലവില്‍ മംഗളൂരുവിനെ ആശ്രയിക്കുന്നവര്‍ക്ക് കണ്ണൂര്‍ യാത്രയ്ക്ക് മാറാനുള്ള സാഹചര്യവും ഉണ്ടാവുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യൂത്ത് ലീഗിന്റെ ആവശ്യം കാഞ്ഞങ്ങാടിന്റെ ആവശ്യാമാണെന്നും നിവേദനം വകുപ്പ് മന്ത്രക്ക് കൈമാറി വേണ്ട നടപടി ക്രമങ്ങള്‍ക്ക് ശ്രമിക്കുമെന്നും മന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
യോഗത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വസീം പടന്നക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എംപി നൗഷാദ്, ട്രഷറര്‍ ഷാനവാസ് കാരാട്ട്, ഭാരവാഹികളായ ആസിഫ് ബല്ലാ, ഷംശുദ്ധീന്‍ ആവിയില്‍, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, റിയാസ് മുക്കൂട് സംസാരിച്ചു.
Post a Comment
0 Comments