മംഗളൂരു (www.evisionnews.co): ചെമ്പരിക്ക സ്വദേശി സി.എം മുഹമ്മദ് മുഹ്തസിം എന്ന ഡോണ്‍ തസ്ലിമിനെ (39) കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ഹുബ്ലി, ധാര്‍വാഡ് സ്വദേശികളായ ഇര്‍ഫാന്‍ (28), അക്ഷയ് (27), അമ്മു (25), സുരാജ് (29), ഗുരുരാജ് (30), ശിദ്ദലിംഗ (27), ഡ്രൈവറായ ബണ്ട്വാളിലെ അബ്ദുല്‍ സമദിനെയുമാണ് (24) ഗുല്‍ബര്‍ഗ് എസ്പി അയഡ മാര്‍ട്ടിന്‍, എഎസ്പി പ്രസന്ന, ഡിവൈഎസ്പി ദൊഡ്ഡുമണി, ഇന്‍സ്പെക്ടര്‍മാരായ മല്ലണ്ണ, ആര്‍ രമേശ് റൊട്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കൊലപാതമടക്കം ചെയ്ത മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടാനുകമെന്നും പൊലീസ് പറഞ്ഞു. കുപ്രസിദ്ധ ക്രിമിനല്‍ നപ്പട്ട റഫീഖാണ് തസ്ലീമിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ധാര്‍വാഡ് ജയിലില്‍ കഴിയുന്ന നിരവധി കേസുകളില്‍ പ്രതികളായ സയന്റിസ്റ്റ് മഞ്ച, സുഹൈല്‍ എന്നിവരാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ജയിലില്‍ നിന്നും നേരിട്ടാണ് ഇവര്‍ ക്വട്ടേഷന്‍ വാങ്ങിയത്. ഇതിനു ശേഷം തങ്ങളുടെ കീഴിലുള്ള സംഘത്തിന് തസ്ലീമിനെ തട്ടിക്കൊണ്ടുപോകാന്‍ ജയിലില്‍ നിന്നും നിര്‍ദേശം നല്‍കുകയായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ തട്ടിക്കൊണ്ടുപോയി മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു.
Post a Comment
0 Comments