കാസര്‍കോട് (www.evisionnews.co): സമസ്ത കോഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആസാദി സമ്മേളനം നാളെ കാസര്‍കോട്ട് നടക്കും. ഉച്ചക്ക് 3.30നു തായലങ്ങാടിയില്‍ നിന്നും ബഹുജന റാലി ആരംഭിക്കും. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റ് നുള്ളിപ്പാടിയിലെ മൈതാനിയില്‍ ആസാദി സമ്മേളനം നടക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയാണ് ആസാദി സമ്മേളനം നടത്തുന്നത്.
പൊതുസമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹിമാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ഖാസി താഖാ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി ഖാസി ഇകെ മഹ്്മൂദ് മുസ്ലിയാര്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments