കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് 80പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്നു. ബദിയടുക്ക ടൗണിലെ അക്ഷയ ഫാന്‍സി കട ഉടമ ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വീടുപൂട്ടി കുടുംബ സമേതം കൊല്‍ക്കത്തയിലേക്ക് പോയ സമയത്താണ് സംഭവം.
ഇന്ന് രാവിലെ വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനായി എത്തിയ അയല്‍വാസിയാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഒരു ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം അകത്തുകയറി നോക്കിയപ്പോള്‍ അലമാര കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സാധനങ്ങള്‍ വാരിവലിച്ചിട്ടതായും കണ്ടെത്തി.
വിവരം ശ്രീനിവാസയെ ഫോണില്‍ വിളിച്ചറിയിച്ചു. 80പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നുവെന്ന് അറിയച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കളവുപോയതായി വ്യക്തമായി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് എത്തി സ്ഥലം പരിശോധിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും വീടും പരിസരവും പരിശോന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments