കാസര്‍കോട് (www.evisionnews.co): യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അണങ്കൂരിലെ ഷഹബാസ് (25) ആണ് അറസ്റ്റിലായത്. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഷഹബാസിനെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ ചൗക്കിയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദ (29), വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി അബൂതാഹിറി(22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷഹബാസിനെ അന്വേഷിച്ച് പൊലീസ് പലതവണ അണങ്കൂരിലെത്തിയിരുന്നു. എന്നാല്‍ പിടികൂടാനായില്ല. എസ്.ഐ പി. നളിനാക്ഷന്‍, സിവില്‍ പൊലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് രാവിലെ ഷഹബാസിന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. അതിനിടെയാണ് ഷഹബാസ് ആത്മഹത്യാ ഭീഷണി മുഴക്കി കൈ ഞരമ്പ് മുറിച്ചത്.
2019 നവംബര്‍ 7ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ഫോണില്‍ പരിചയപ്പെട്ട് വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചത്. ചൗക്കിയിലെ ക്വാട്ടേഴ്‌സിലെത്തിയപ്പോള്‍ വ്യാപാരിയെ യുവതിയും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞ് വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ഫോട്ടോ കാണിച്ച് കൈയ്യിലുണ്ടായിരുന്ന 24,400 രൂപ കൈക്കലാക്കിയ ശേഷം എടിഎം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ച് 24,000 രൂപ കൂടി സംഘം തട്ടിയെടുത്തു. ഇരുപത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. വീണ്ടും പണമാവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോള്‍ പരാതിപ്പെടുകയായിരുന്നു. കേസില്‍ മറ്റുരണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments