കുമ്പള (www.evisionnews.co): മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങവെ മദ്രസ വിദ്യാര്‍ത്ഥിനി ബസിടിച്ച് മരിച്ചു. ആരിക്കാടി മൂപ്പന്‍ മസ്ജിദ് നൂറുല്‍ ഇസ്‌ലാം മദ്രസ രണ്ടാംതരം വിദ്യാര്‍ത്ഥിനി ആരിക്കാടി ഗേറ്റിനു സമീപത്തെ പിഎ യൂസുഫ് അമീറിന്റെ മകള്‍ അല്‍ഹാന്‍ നഹനീനാ (എട്ട്)ണ് മരിച്ചത്.
രാവിലെ എട്ടര മണിയോടെ വീട്ടിനടുത്തായിരുന്നു അപകടം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. കുമ്പള സെന്റ് മോണിക്ക സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുമ്പള സെന്റ് മോണിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംതരം വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: ഹസീന. സഹോദരന്‍: സാഹില്‍.
Post a Comment
0 Comments