(www.evisionnews.co) ഡല്‍ഹി കലാപത്തില്‍ മരണസംഖ്യ 34 ആയി. 150-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഏഴു പേര്‍ ഇന്ന് മരിച്ചു. ഡല്‍ഹിയിലെ ഗുരു തേജ് ബഹദുര്‍ (ജി.ടി.ബി) ആശുപത്രിയില്‍ വെച്ചാണ് 30 മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ വെച്ച് രണ്ടു പേരാണ് മരിച്ചത്. ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തൻ ലാലും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
കലാപത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
Post a Comment
0 Comments