Type Here to Get Search Results !

Bottom Ad

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം സംഘം സില്‍വര്‍ ജൂബിലി: പോസ്റ്റര്‍ പ്രകാശനം നടത്തി


ബോവിക്കാനം (www.evisionnews.co): ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പ്രചാരണോദ്ഘാടനം പോസ്റ്റര്‍ പുറത്തിറക്കി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അനസ് ബി.കെ നിര്‍വഹിച്ചു. യുവജന സംഘം പ്രസിഡന്റ് ബികെ സിദ്ദീഖ്, സെക്രട്ടറി ശിഹാബ് ആലൂര്‍, റിയാസ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. മാര്‍ച്ച് 7, 8, 9 തിയതികളില്‍ ആലൂര്‍ മര്‍ഹൂം മുക്രി അഹമ്മദ് ഹാജി നഗറില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷം അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം ചെയ്യും. 7, 8 തിയതികളില്‍ രാത്രി സുബൈര്‍ തോട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. എട്ടിന് ഉച്ചയ്ക്ക് മൂന്നിന് ആലൂര്‍ സംഗമം നടക്കും. ഒമ്പതിന് സമാപന സമ്മേളനത്തില്‍ സഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad