പള്ളിക്കര (www.evisionnews.co): പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് വീടുമുറ്റം പരിപാടി ഉദുമ മണ്ഡലത്തിലെ മാസ്തിഗുഡ്ഡയില്‍ തുടക്കമായി. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയതു. മണ്ഡലം വൈസ് പ്രസിഡന്റ് ദാവൂദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന സെക്രട്ടറി ഷാഹിദ റാഷിദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാനവാസ് എംബി സ്വാഗതം പറഞ്ഞു.
മണ്ഡലം ലീഗ് പ്രസിഡന്റ് കെഇഎ ബക്കര്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെഎ അബ്ദുല്ല ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹനീഫ് കുന്നില്‍, ഷമീം ബേക്കല്‍, ബ്ലോക്ക് മെമ്പര്‍ അസൂറ റഷിദ്, പഞ്ചായത്ത് വനിത മെമ്പര്‍മാരായ ഷക്കീല ബഷീര്‍, ആയിഷ റസാഖ്, കെടി ആയിഷ, എംജി ആയിഷ, മൊയ്തു തൈര, എംജി മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി, ബഷീര്‍ അബൂബക്കര്‍, സലാം പാണ്ഡ്യാല, എംജി മുഹമ്മദ്, ഹീന മുഹമ്മദ്, കാരിഹ് റഹ്മാന്‍, ഹാരിസ് എംജി റാഷിദ് കല്ലിങ്കാല്‍, മണ്ഡലം ട്രഷറര്‍ ഖാദര്‍ ആയൂര്‍ സംസാരിച്ചു. തുടര്‍ന്ന് പൗരത്ത ബില്ലിനെതിരെ ലീഗ് നടത്തിയ പോരാട്ടത്തിന്റെ ഡോക്‌മെന്ററി പ്രദര്‍ശനവും നടന്നു.
Post a Comment
0 Comments