കാസര്‍കോട് (www.evisionnews.co): ദിവസങ്ങളായി പണമില്ലാത്ത എടിഎം കൗണ്ടറില്‍ റീത്ത് വെച്ച് പരപ്പയില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. പരപ്പ ഗ്രാമീണ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിലാണ് വ്യാപാരികളും യൂത്ത് വിങ് പ്രവര്‍ത്തകരും റീത്ത് വെച്ച് പ്രതിഷേധിച്ചത്. യൂണിറ്റ് പ്രസിഡന്റ് വിജയന്‍ കോട്ടക്കല്‍, സെക്രട്ടറി സലീം സിറ്റി, യൂത്ത് വിങ് പ്രസിഡന്റ് ഡെന്നീസ് പരപ്പ, സെക്രട്ടറി ഇര്‍ഷാദ് പട്ടളം തുടങ്ങിയവരും വ്യപാരി പ്രതിനിധികളും പങ്കെടുത്തു.
Post a Comment
0 Comments